കാലടി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസര പ്രദേശമായ നായത്തോട് തുറവുംകര പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചെങ്ങൽ തോടിൻറെ നിർമാണവും സിയാലിന്റെ മതിൽ കെട്ടുന്നതിന് സംബന്ധിച്ചുള്ള തർക്കവും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തു. സിയാലിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും, മതിൽ കെട്ടും അശാസ്ത്രിയമായാണന്നാനാണ് നാട്ടുകാരുടെ പരാതി. കളക്ടറുടെ ഉന്നതതല യോഗത്തിൽ ചെങ്ങൽ തോട് വഴി നായതോട് ചിറയിലേക്ക്തിരിച്ചു വിടണമെന്ന ആവശ്യം കളക്ടർ അംഗീകരിച്ചു. ഇതിനായുള്ള നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് യോഗത്തിൽ തീരുമാനമെടുത്തു.യോഗത്തിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംപി ലോനപ്പൻ, വൈസ് പ്രസിഡന്റ് ഹണി റോസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. അശോകൻ, ബ്ലോക്ക് മെമ്പർ എ.എ. സന്തോഷ് സിയാൽ അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.