കൊച്ചി: തൃപ്പൂണിത്തുറ കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2019-21 വർഷത്തേക്കുള്ള ദ്വിവത്സര ബി എഡ് കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. മലയാളം, സംസ്കൃതം, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ഒഴിവുകൾ ഉണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 31. അപേക്ഷയുടെ പ്രിന്റ് ഔട്ട് കോളേജിൽ ഏൽപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 6. ഫോൺ : 0484-2784651, 9446288278, വെബ്സൈറ്റ് www.cpas.ac.in.