ആലുവ: ചൂർണ്ണിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ റംല അമീറിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസം പാസായി. ചെയർപേഴ്സന്റെ അസാന്നിദ്ധ്യത്തിലാണ് പ്രമേയം പരിഗണിച്ചത്. സ്ഥിരംസമിതി അംഗങ്ങളായ രാജി സന്തോഷ്, ഷൈനി ശിവവാനന്ദൻ എന്നിവരാണ് അവിശ്വാസ നോട്ടീസ് നൽകിയിരുന്നത്.
സ്വതന്ത്രാംഗം പി.കെ. യൂസഫ് അവിശ്വാസത്തെ പിന്തുണക്കുകയും ചെയ്തതോടെ പാസായി. വാഴക്കുളം ബി.ഡി.ഒയായിരുന്നു വരണാധികാരി. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്നതനുസരിച്ച് 30 ദിവസത്തിനകം പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷയെ തിരഞ്ഞെടുക്കും. രാജി സന്തോഷ് പുതിയ അദ്ധ്യക്ഷയാകാനാണ് സാധ്യത.