1
ഡോളി കുര്യാക്കോസ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നു

തൃക്കാക്കര : എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഡോളി കുര്യാക്കോസ് സ്ഥാനമേറ്റു. കോൺഗ്രസിലെ മുൻ ധാരണപ്രകാരം പ്രസിഡന്റ് ആശാ സനിൽ രാജി വെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽആവോലി ഡിവിഷൻ പ്രതിനിധിയായ ഡോളി കുര്യാക്കോസ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫിനെ പ്രതിനിധീകരിച്ച് ഡോളി കുര്യാക്കോസും എൽ .ഡി .എഫിനെ പ്രതിനിധീകരിച്ച് പി.എസ് ഷൈലയുമാണ് മത്സരിച്ചത്. നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡോളി കുര്യാക്കോസ് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് 15,എൽഡിഎഫ് 12 എന്നിങ്ങനെയാണ് അംഗബലം.