പ്രൊഫ. സാബു തോമസ്
എം.ജി വി.സിയായി
ചുമതലയേറ്റു
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ പത്താമത് വൈസ് ചാൻസലറായി പ്രൊഫ. സാബു തോമസ് ചുമതലയേറ്റു.
ഭാര്യ ഡോ. ആനി ജോർജും ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു. സർവകലാശാലയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ സിലബസ് പരിഷ്‌ക്കരിച്ചുകൊണ്ടുള്ള ഫയലിൽ ഒപ്പിട്ടുകൊണ്ടാണ് ഔദ്യോഗിക കർത്തവ്യനിർവഹണം ആരംഭിച്ചത്.
ബിരുദ പ്രവേശനം; രജിസ്റ്റർ ചെയ്തത് 72,112 പേർ
ഏറ്റവും പ്രിയം ബി.കോം മോഡൽ I
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല ബിരുദ കോഴ്‌സുകൾക്ക് ഏകജാലകസംവിധാനത്തിലൂടെ 72,112 പേർ അപേക്ഷിച്ചതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. 27നാണ് ഓൺലൈൻ രജിസ്‌ട്രേഷൻ അവസാനിച്ചത്. അപേക്ഷകരിൽ 23 പേർ ഭിന്നലിംഗക്കാരാണ്. വിവിധ കോഴ്‌സുകൾക്കായി 8,65,792 ഓപ്ഷനുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബി.കോം കോഴ്‌സുകളിൽ ബി.കോം മോഡൽ1 ഫിനാൻസ് ആന്റ് ടാക്‌സേഷൻ കോഴ്‌സിനാണ് ഏറ്റവുമധികം ഓപ്ഷൻ 1,12,345. 1,357 സീറ്റാണുള്ളത്.
ബി.എ. കോഴ്‌സുകളിൽ ബി.എ. ഇക്കണോമിക്‌സ് മോഡൽ I നാണ് ഡിമാൻഡ്. 1,757 സീറ്റുകളിലേക്ക് 74,915 ഓപ്ഷനുകൾ.
1,333 സീറ്റുകളുള്ള ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ മോഡൽ I ന് 66,440 ഓപ്ഷൻ.
435 സീറ്റുകളുള്ള ബി.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ മോഡൽ I ന് 22,864 ഓപ്ഷൻ
ബി.എസ്‌സി. കോഴ്‌സുകളിൽ ബി.എസ്‌സി. കെമിസ്ട്രി മോഡൽ I നാണ് അപേക്ഷകരധികം. 1,001 സീറ്റുകളിലേക്ക് 53,001 പേർ.
729 സീറ്റുകളുള്ള ബി.എസ്‌സി. സുവോളജി മോഡൽ I ന് 50,087.
ബി.എസ്‌സി. ഫിസിക്‌സ് മോഡൽ I ന് 47,942 പേർ. മൊത്തം 945 സീറ്റ്.
2,334 സീറ്റുകളുള്ള ബി.ബി.എയ്ക്ക് 35,364 ഉം ബി.സി.എ.യ്ക്ക് 18,572 ഉം ഓപ്ഷനുകളുണ്ട്. മൊത്തം 1,985 സീറ്റ്.
സിവിൽ സർവീസ് പരീക്ഷ പരിശീലനം
കോട്ടയം: യു.പി.എസ്.സി. സിവിൽ സർവീസ് പ്രാഥമിക പരീക്ഷ പരിശീലനത്തിന് എം.ജി യൂണി. സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം. 18 വയസ് കഴിഞ്ഞ ബിരുദ വിദ്യാർത്ഥികൾക്കായി ശനി, ഞായർ മറ്റൊഴിവ് ദിനങ്ങളിലാണ് പരിശീലനം. 60 സീറ്റുണ്ട്. വിവരങ്ങൾക്ക് www.mgu.ac.in