നെടുമ്പാശേരി: രണ്ട് പതിറ്റാണ്ട് മുമ്പ് പാറക്കടവ് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ 10ാം ക്ലാസ് എ ഡിവിഷനിൽ പഠിച്ച 40ഓളം സഹപാഠികൾ ഒത്തുകൂടി.1990-91 ബാച്ചിലെ സഹപാഠികളാണ് 'സ്‌നേഹക്കൂട്'എന്ന പേരിൽ ഒത്തുകൂടിയത്.പ്രധാനധ്യാപികയായിരുന്ന മാലതി ഉദ്ഘാടനം ചെയ്ത സംഗമത്തിൽ
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, സന്നദ്ധ പ്രവർത്തനങ്ങൾക്കും രൂപം നൽകി. ശങ്കര കോളജ് ഡോ.രതീഷ് സി. നായർ അദ്ധ്യക്ഷത വഹിച്ചു. മേജർ ടി.എസ്. മനോജിനെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. കേരള യൂനിവേഴ്‌സിറ്റി ഹിന്ദി വിഭാഗം മേധാവി ടി.കെ. രാജൻ, സി.വി. അനിൽ, എം.ജെ. മനോജ്, ലേഖ മനോജ്, സുധീല ജയൻ, നീന പ്രസാദ്, ഷിജി സിദ്ധാർഥൻ, സുനിൽകുമാർ, രേഖ അശോക് തുടങ്ങിയവർ സംസാരിച്ചു.