കൊച്ചി : വേതന വർദ്ധനവുൾപ്പടെ ആവശ്യപ്പെട്ട് സപ്ലൈകോയിലെ ദിവസവേതന, പാക്കിംഗ് തൊഴിലാളികൾ സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ ജൂൺ 10 മുതൽ എറണാകുളം ഗാന്ധിനഗറിലെ ഹെഡ് ഓഫീസിനു മുന്നിൽ അനശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കും.

സമരസഹായ സമിതി രൂപീകരണ യോഗം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മോഹൻ, ജില്ലാ പ്രസിഡന്റ് കമല സദാനന്ദൻ, സെക്രട്ടറി പി.എ ജിറാർ എന്നിവർ സംസാരിച്ചു.