ആലുവ: കുട്ടികളിലെ പാചക നൈപുണ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്പ്‌മെന്റ് സുഹൃത് സദൻ സംഘടിപ്പിച്ച പാചക പരിശീലനം 'ഉപ്പും മുളകും' സദൻ സെക്രട്ടറി സിസ്റ്റർ ഗ്രേയ്‌സ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ ആൻ തെരേസിന്റെ നേതൃത്വത്തിൽ ഷെഫും സോഷ്യൽ വർക്ക് ട്രെയിനിയുമായ കെവിൻ പൊടുത്തൻ പരിശീലനം നൽകി.