rajagiri
ചുണങ്ങംവേലി രാജഗിരി ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ്രീഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെന്റിന്റേയും സഹൃദയ രാജഗിരിയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വീൽചെയർ ഉപയോക്താക്കളുടെ സംഗമം ജോളി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചുണങ്ങംവേലി രാജഗിരി ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ്രീഹാബിലിറ്റേഷൻ ഡിപ്പാർട്ട്‌മെന്റിന്റേയും സഹൃദയ രാജഗിരിയുടേയും ആഭിമുഖ്യത്തിൽ വീൽചെയർ ഉപയോക്താക്കളുടെ സംഗമം നടന്നു. കൂട്ടായ്മ ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.

ആശുപത്രി ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിസി എം.ഐ, ഫാ. ജോയ് കിളിക്കുന്നേൽ സി.എം.ഐ, ഫാ. മാത്യു കിരിയാന്തൻ സി.എം.ഐ, ഫാ. പോൾ നെടുംചാലിൽ സി.എം.ഐ, പി.ഓ. ജോർജ്ജ്, ഡോ. സണ്ണി പി. ഓരത്തേൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വീൽ ചെയർ ബാസ്‌ക്കറ്റ്‌ ബോൾ, വീൽചെയർ ഉപയോക്താക്കളുടെ വാഹനമോഡിഫിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. വീൽ ചെയർ ആരോഗ്യ പരിപാലനത്തെകുറിച്ച്‌ ഡോ. നിതിൻമേനോൻ, ഡോ. രമ്യമാത്യു, വിജയൻ ഗോപാലകൃഷ്ണക്കുറുപ്പ്, ഗിഫ്റ്റി മാത്യു എന്നിവർ സംസാരിച്ചു. തണൽ കൂട്ടായ്മയിലെ വീൽചെയർ കലാകാരന്മാരുടെ കലാവിരുന്നും നടന്നു.