കൂത്താട്ടുകുളം: കല്ലോലിയ്ക്കൽ കെ.യു. കുര്യാക്കോസ് (സണ്ണി - 67) നിര്യാതനായി. ഇൻഡിപെൻഡന്റ് ഹെഡ്ലോഡ് വർക്കേഴ്സ് പ്രസിഡന്റ്, ചെറുകിട നെല്ലകുത്തു സംഘടന മുൻ ജന. സെക്രട്ടറി, കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി, മുൻ ഹൗസിംഗ് സൊസൈറ്റി ബോർഡ് മെമ്പർ, വടകര സെന്റ് ജോൺസ് ചർച്ച് മാനേജിംഗ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11.30ന് വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സിൽസ, ഷിജി (കുവൈറ്റ്). മരുമക്കൾ: എബി, ബിജു.