വൈപ്പിൻ: എസ്.എൻ.ഡി പി. യോഗം എടവനക്കാട് സൗത്ത് ശാഖയുടെ വാർഷിക പൊതുയോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി. ഡി. ശ്യാംദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പി.കെ.ജയപ്രസാദ് (പ്രസിസൻറ്), കെ.വി.സുന്ദരേശൻ (വൈസ് പ്രസിഡന്റ്), ടി.പി.സജീവൻ (സെക്രട്ടറി ), സി.കെ.അശോകൻ, എൻ.ബി റോഷൻ, വി.എ പ്രഭാകരൻ, എം.കെ. രജനൻ, സി.വി.വിജീഷ്, ടി.പി ബിജു, ബീന വിത്സൻ (കമ്മിറ്റി അംഗങ്ങൾ), എൻ.കെ. സുരേന്ദ്രൻ(യൂണിയൻ കമ്മിറ്റിയംഗം), കെ.ബി. സുരേഷ് ബാബു, നിഷ മോഹൻ, എം.ടി വിനിൽ കുമാർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) ) എന്നിവരെ തെരഞ്ഞെടുത്തു. കെ.കെ.ബാലകൃഷ്ണൻ മാസ്റ്റർ, വി.എ.പ്രഭാകരൻ എന്നിവരെ യൂണിയൻ വൈസ് പ്രസിഡൻറ് കെ.വി.സുധീശൻ മെമെന്റോ നൽകി ആദരിച്ചു.