murali
മുരളി (40

മൂവാറ്റുപുഴ: പള്ളിഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച മോഷ്ടാവിനെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. മുടവൂർ വെട്ടിക്കകുടിയിൽ മുരളി (40) ആണ് പട്രോളിംഗിനിടെ പിടിയിലായത്. പിഒ ജംഗ്ഷനിലെ ഹോളിമാഗി പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ ഭണ്ഡാരമാണ് പൊളിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി പത്തിനുശേഷം പള്ളിയുടെ മുന്നിൽനിന്ന് ശബ്ദംകേട്ട് ഫാ. ജോസഫ് എത്തിയപ്പോൾ ഒരാൾ ഓടിമറയുന്നത് കണ്ടു. തുടർന്ന് നടന്ന പരിശോധനയിൽ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചനിലയിലും സമീപത്ത് നിന്ന് കമ്പിപ്പാരയും കണ്ടെത്തി. മൂവാറ്റുപുഴ പൊലീസിൽ അറിയിച്ചതോടെ അവർ വിവരം പട്രോളിംഗ് സംഘത്തിന് കൈമാറി. തുടർന്നുള്ള അന്വേഷണത്തിലാണ് രാത്രിയോടെ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.