lorry
പിടികൂടിയ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ

മൂവാറ്റുപുഴ: അനധികൃതമായി മണ്ണെടുത്തു കടത്തുകയായിരുന്ന ടിപ്പർ ലോറികളും മണ്ണുമാന്തിയന്ത്രവും വാഴക്കുളം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഴക്കുളം സ്വദേശി ജോളിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടിപ്പർ ലോറികളും മണ്ണുമാന്തിയന്ത്രവുമാണ് ചൊവ്വാഴ്ച പുലർച്ചെ പിടികൂടിയത്. വാഴക്കുളം - കല്ലൂർക്കാട് റോഡിൽ മഞ്ഞള്ളൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നു മണ്ണെടുക്കുന്നതിനിടയിലാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറി.