കൊച്ചി: നളിനി പ്രഭ മേനോൻ സംവിധാനം ചെയ്ത രക്ഷാപുരുഷൻ സിനിമയുടെ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 24നാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ പിറ്റേ ദിവസംതന്നെ സിനിമയുടെ ഭാഗങ്ങൾ യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇത് അപ്‌ലോഡ് ചെയ്തയാളെ ക ണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ പൊലീസ് പറഞ്ഞു. പകർപ്പവകാശ നിയമപ്രകാരമാണ് കേസ്.