mor
മഷ്റഫി മൊർത്താസ

ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ പൊരുതി വീണെങ്കിലും ഇംഗ്ലണ്ട് ലോകകപ്പിലെ അപകടകാരികളിൽ ഒന്ന് ബംഗ്ലാദേശാണ്. ദുർബലരുടെ പട്ടികയിൽനിന്ന് തലയെടുപ്പോടെ ഉയർന്നുവന്ന കടുവകൾ ഏപ്പോൾ ആക്രമണം അഴിച്ചുവിടുമെന്ന് പ്രവചിക്കാൻ കഴിയില്ല. ഇന്ത്യയടക്കം ബംഗ്ലാദേശിന്റെ മിന്നലാക്രമണത്തിന് ഇരയായിട്ടുണ്ട്. ഇക്കുറി മികച്ച ടീമുമായാണ് ഇംഗ്ലണ്ടിൽ എത്തിയിട്ടുള്ളത്. 1999 ലാണ് ബംഗ്ലാദേശ് ആദ്യമായി ലോകകപ്പ് വേദിയിലെത്തിയത്. അന്ന് കാര്യമായ റിസൾട്ടൊന്നും ഉണ്ടാക്കാൻ കടുവകൾക്ക് സാധിച്ചില്ല. 2015ൽ ക്വാർട്ടർ ഫൈനൽ, 2007ൽ സൂപ്പർ എട്ട് എന്നിവയാണ് ലോകകപ്പിലെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി പരിഗണിക്കപ്പെടാൻ ബംഗ്ലാദേശിന് ഏറ്റവും വലിയ അവസരമാണ് ലോകകപ്പ്.

മികവ്
സ്ഥിരതയുള്ള ബാറ്റിംഗാണ് ബംഗ്ലാദേശിന്റെ കരുത്ത്. നായകൻ മഷ്‌റഫെ മുർത്താസ, തമീം ഇക്ബാൽ, ഷാക്കിബുൽ ഹസൻ, മഹ്മൂദുല്ല റിയാദ്, മുസ്തഫിസുർ റഹ്മാൻ എന്നിവർ തിളങ്ങിയാൽ പ്രതീക്ഷ കുറെയൊക്കെ നിലനിറുത്താനാകും.

പോരായ്മ
ടീമിൽ അധികവും സ്പിൻ ബൗളർമാരാണെങ്കിലും ബാറ്റ്‌സ്മാന്മാരെ പേടിപ്പിക്കുന്ന നിരയൊന്നും ബംഗ്ലാദേശിനില്ല. മുസ്തഫിസുർ റഹ്മാനെ മാറ്റി നിറുത്തിയാൽ ബംഗ്ലാദേശ് ബൗളിംഗ് നിര ശരാശരിയാണ്.

ടീം

മഷ്‌റഫി മുർത്താസ (ക്യാപ്ടൻ), തമീം ഇക്ബാൽ, ലിറ്റൻ ദാസ്, സൗമ്യ സർക്കാർ, മുഷ്ഫിഖുർ റഹിം(വിക്കറ്റ് കീപ്പർ), മഹ്മൂദുല്ല റിയാദ്, ഷബീർ റഹ്മാൻ, മുഹമ്മദ് മിഥുൻ, ഷാക്കിബുൽ ഹസൻ, മുസദ്ദിക് ഹുസൈൻ, മുഹമ്മദ് സൈഫുദ്ദീൻ, മെഹ്ദി ഹസൻ, റൂബൽ ഹുസൈൻ, അബു ജായെദ്, മുസ്തഫിസുർ റഹ്മാൻ.