jason-holter
ജാസൺ ഹോൾഡർ

ലോകകപ്പ് സന്നാഹ മത്സരം ട്വന്റി20 പോലെ കളിച്ച ടീം. വിശ്വകിരീടം ഉയർത്താൻ ഇംഗ്ലണ്ടിലെത്തിയ കരീബിയൻ പടയുടെ മികച്ച ഫോം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കിവികളെ അടിച്ച് ഒതുക്കി 49.2 ഓവറിൽ 421 റൺസാണ് വിൻഡീസ് കെട്ടിപ്പൊക്കിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഏതൊരു ടീമിനേയും വിറപ്പിക്കാൻ കെൽപ്പുണ്ട് ഇന്ന് വിൻഡീസിന്. ഇക്കുറി ചരിത്രം തിരുത്തിയെഴുതാനൊരുങ്ങിയാണ് ജാസൺ ഹോൾഡറിന്റെയും സംഘത്തിന്റെയും വരവ്. 1975, 1979 ലോകകപ്പിൽ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിന് പിന്നീട് ലോകകപ്പ് കിരീടത്തിൽ മുത്തം വയ്ക്കാൻ കഴിഞ്ഞിട്ടില്ല. 1983ലാണ് വിൻഡീസ് അവസാനമായി ഫൈനലിലെത്തിയത്.

മികവ്
മികച്ച ബാറ്റിംഗ് നിര. ഓപ്പണിംഗ് മുതൽ വാലറ്റം വരെ. ഷെൽഡൺ കോട്ട്രെൽ, ഷാനോൺ ഗബ്രിയേൽ, കെമർ റോച്ച് എന്നിവരാണ് കരീബിയൻ ടീമിന്റെ പേസ് പട. സ്പിന്നർമാരായ ഫാബിയൻ അലനും ആഷ്‌ലി നഴ്‌സും ചേരുന്നതോടെ ബൗളിംഗ് നിരയും ശക്തരാവും

പോരായ്മ
കരുത്തുറ്റ ടീമാണെങ്കിലും ആരും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നതാണ് വിൻഡീസ് ടീമിലെ വെല്ലുവിളി.

ടീം: ജാസൺ ഹോൾഡർ (ക്യാപ്ടൻ), ആന്ദ്രേ റസ്സൽ, ആഷ്‌ലി നഴ്‌സ്, കാർലോസ് ബ്രാത്‌വെയ്റ്റ്, ക്രിസ് ഗെയ്ൽ, ഡാരൻ ബ്രാവോ, എവിൻ ലെവിസ്, ഫാബിയൻ അലെൻ, കെമർ റോച്ച്, നിക്കോളാസ് പൂരൻ, ഒഷാനെ തോമസ്, ഷായ് ഹോപ്, ഷാനോൺ ഗബ്രിയേൽ, ഷെൽഡൺ കോട്ട്രെൽ, ഷിംറോൺ ഹെറ്റ്മയർ.