puduvype
കുഫോസിന്റെ ഫിഷറീസ് സ്റ്റേഷനെ അന്താരാഷ്ട്ര പഠനകേന്ദ്രമാക്കുന്നത് സംബന്ധിച്ച ദേശിയ സെമിനാർ പുതുവൈപ്പിനിൽ വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉത്ഘാടനം ചെയ്യുന്നു. ഡോ.സുഭാഷ് ചന്ദ്രൻ, ഡോ.ബി.മനോജ് കുമാർ, ഡോ.കെ.വി.തോമസ്, ജോബി ജോർജ്, ഡോ. കെ. ദിനേഷ് എന്നിവർ സമീപം.

കൊച്ചി : വൈപ്പിൻ ദ്വീപിലെ പുതുവൈപ്പിലെ കണ്ടൽ കന്യാവനങ്ങൾ ഇനി അന്താരാഷ്ട്ര പഠനകേന്ദ്രമാകും. അസുലഭമായി കാണപ്പെടുന്ന കണ്ടൽച്ചെടികളുടെയും ഓരുജല മത്സ്യങ്ങളുടെയും ഞണ്ടുകളുടെയും ദേശാടനക്കിളികളുടെയും സങ്കേതം ഗവേഷകരുടെ ഇഷ്ട കേന്ദ്രമായി മാറും.

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയാണ് (കുഫോസ്) പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷൻ കണ്ടൽകാടുകളെ അന്താരാഷ്ട്ര പഠന കേന്ദ്രമാക്കി മാറ്റുന്നത്. ഫിഷറീസ് സ്റ്റേഷനിൽ നടന്ന പരിസ്ഥിതി, ഫിഷറീസ് ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ദേശിയ സമ്മേളനമാണ് തീരുമാനമെടുത്തത്.

സമ്മേളനം കുഫോസ് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുഫോസ്, കേന്ദ്രസമുദ്ര പഠന ഗവേഷണ കേന്ദ്രം, കേന്ദ്ര ഓരുജല മത്സ്യ ഗവേഷണ കേന്ദ്രം, കേരള റിമോട്ട് സെൻസിംഗ് പരിസ്ഥിതി പഠന കേന്ദ്രം തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരാണ് സമ്മേളത്തിൽ പങ്കെടുത്തത്.
അപൂർവമായി മാത്രം കാണപ്പെടുന്നകണ്ടൽ കന്യാവനങ്ങളുടെ തുരുത്താണ്കുഫോസിന്റെ പുതുവെപ്പ് സ്റ്റേഷൻ. സ്വഭാവികമായ ആവാസവ്യവസ്ഥയും പ്രജനകേന്ദ്രവുമാണ് കണ്ടൽ കന്യാവനങ്ങൾ. ലോകത്തിന്റെ പലഭാഗത്തു നിന്നും ഗവേഷകർ കണ്ടൽച്ചെടികളെയും ആവാസവ്യവസ്ഥയെയും കുറിച്ച് പഠിക്കാൻ ഇവിടെ എത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പരിസ്ഥിതി ഫിഷറീസ് ശാസ്ത്രഞ്ജരുടെ സമ്മേളനം പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനെ അന്താരാഷ്ട്ര പഠനകേന്ദ്രമാക്കി ഉയർത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. കുഫോസ് ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകിയാലുടൻ പദ്ധതി നടപ്പിലാക്കുമെന്ന് കുഫോസ് അധികൃതർ പറഞ്ഞു.

കണ്ടൽവനങ്ങൾ, ഓർഗാനിക് അക്വാകൾച്ചർ എന്നിവയുടെ അന്താരാഷ്ട്ര പഠന കേന്ദ്രമായി ഉയർത്തുന്നതിനൊപ്പം പരിസ്ഥിതി പഠനത്തിന് പ്രാധാന്യം നൽകുന്ന എൺവയൺമെന്റൽ ടൂറിസം കേന്ദ്രവുമായും പുതുവെപ്പ് സ്റ്റേഷനെ ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

കുഫോസ് രജിസ് ട്രാർ ഇൻ ചാർജ് ഡോ.ബി. മനോജ് കുമാർ, ഫിനാൻസ് ഓഫിസർ ജോബി ജോർജ്, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ ഡോ.കെ.വി. തോമസ്, കെ.കെ. രഘുരാജ്, ഫിഷറീസ് ഡീൻ ഡോ. റിജി ജോൺ, സ്‌കൂൾ ഒഫ് ഫിഷറി എൻൻവയൺമെന്റ് ഡയറക്ടർ ഡോ. സുഭാഷ് ചന്ദ്രൻ, അക്വാകൾച്ചർ വിഭാഗം മേധാവി ഡോ. കെ. ദിനേഷ് എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ശാസ്ത്രഞ്ജരായ ഡോ.വി.എൻ. നായക്, ഡോ. ഡീവാ ഓസ്വിൻ സ്റ്റാൻലി, ഡോ. രഘുനന്ദന മേനോൻ, ഡോ.സി.എൻ. രവിശങ്കർ, ഡോ.രമേഷ് രാമചന്ദ്രൻ, ഡോ.കെ. കതിരേശൻ, ഡോ. അംബാ ശങ്കർ എന്നിവർ നിർദ്ദേശങ്ങൾ സമർപ്പിച്ചു.

# സ്വഭാവികത നിലനിറുത്തും

കണ്ടൽ കന്യാവനങ്ങളുടെ സ്വഭാവികതയ്ക്കും പുതുവൈപ്പിനിലെ ജനങ്ങളുടെ ജീവതത്തിനും ജീവനോപാധികൾക്കും യാതൊരു തരത്തിലുള്ള ആഘാതവും വരാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഡോ.എ. രാമചന്ദ്രൻ

വൈസ് ചാൻസലർ

കുഫോസ്

50 ഏക്കറിൽ അപൂർവ

ജൈവ സമ്പത്ത്

കണ്ടൽ വനത്തിൽ പാർക്കുന്നവർ

കണ്ടൽച്ചെടികൾ

ഓരുജല മത്സ്യങ്ങൾ

ഞണ്ടുകൾ

ദേശാടനക്കിളികൾ

ജലപക്ഷികൾ