കൊച്ചി : നാവികസേന നടത്തുന്ന റിക്രൂട്ടുമെന്റുകൾക്ക് ഇടനിലക്കാരെ ആരെയും നിയോഗിച്ചിട്ടില്ലെന്ന് ദക്ഷിണ നാവികത്താവളം അധികൃതർ അറിയിച്ചു. പ്രതിരോധ വകുപ്പ് ആസ്ഥാനത്തു നിന്നാണ് പരീക്ഷാ പ്രവേശന കാർഡുകളും നിയമന ഉത്തരവുകളും നൽകുന്നത്. ജോലി വാഗ്ദാനം ചെയ്യുന്നവരുടെ ചതിയിൽ വീണ് പണം നഷ്ടപ്പെടുത്തരുതെന്ന് അധികൃതർ അറിയിച്ചു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ 0484 2872183, 2872248 എന്നീ നമ്പരുകളിൽ അറിയിക്കുകയും രേഖാമൂലം പരാതി നൽകുകയും വേണമെന്ന് അധികൃതർ അറിയിച്ചു.