sar
സർഫ്രാസ്

തുടർ തോൽവികളിൽ വീണു പോയെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല പാകിസ്ഥാൻ. ഇംഗ്ലണ്ടിൽ മിന്നും ഫോം വീണ്ടെടുത്ത് 92 ആവർത്തിക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിനായുള്ള കഠിന ശ്രമവും സർഫ്രാസ് അഹമ്മദും സംഘവും നടത്തുന്നുണ്ട്. ഒരുതവണ മാത്രമാണ് പാകിസ്ഥാന് ലോകകപ്പിൽ മുത്തമിടാനുള്ള ഭാഗ്യമുണ്ടായത്.

മികവ്
ഫഖർ സമാൻ, ഇമാം ഉൽ ഹഖ് എന്നിവരാണ് ഓപ്പണിംഗ് കരുത്ത്. ഇവർക്കൊപ്പം ബാബർ അസം, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, സർഫ്രാസ് അഹമ്മദ് എന്നിവർ കൂടി ചേരുമ്പോൾ കൂടുതൽ ശക്തമാകും. ഷഹീൻ അഫ്രീദി, ഹസൻ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്‌നെയ്ൻ, മുഹമ്മദ് ആമിർ അടങ്ങുന്ന പേസ് പടയും സ്പിൻ കരുത്തുമായി ഷബാദ് ഖാനും ഇമാദ് വസിമും ഒന്നിക്കുമ്പോൾ വീര്യം കൂടും.

പോരായ്മ
താരങ്ങളുടെ കായികക്ഷമതയാണ് പ്രധാന ഭീഷണി. ഇമാദ് വാസിം, ബാബർ അസം, മുഹമ്മദ് ഹഫീസടക്കം പരിക്കിന്റെ പിടിയിൽ. വമ്പനടിക്കാരുടെ അസാന്നിദ്ധ്യവും തിരിച്ചടിയായേക്കും.

ടീം: സർഫ്രാസ് അഹമ്മദ് (ക്യാപ്ടൻ, വിക്കറ്റ് കീപ്പർ) ഫഖർ സമാൻ, ഇമാമുൽ ഹഖ്, ആബിദ് അലി, ബാബർ അസം, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാൻ, ഇമാദ് വാസിം, ഹാരിസ് സുഹൈൽ, ഹസൻ അലി, ഫഹീം അഷ്രഫ്, ഷാഹീൻ അഫ്രീദി, ജുനൈദ് ഖാൻ, മുഹമ്മദ് ഹസ്‌നൈൻ.