കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം പട്ടിമറ്റം ശാഖയുടെയും വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ ജൂൺ ഒന്നിന് രാവിലെ ഏഴിന് ശാന്തിഹവനം, വിദ്യാഗോപാല മന്ത്രാർച്ചന, എസ്.എസ്.എൽ.സി, പ്ളസ് ടു ഉന്നത വിജയികൾക്കും എം.എസ് സി റാങ്ക് ജേതാവ് അമിതാ അശോകന് അനുമോദനം, പഠനോപകരണ വിതരണം എന്നിവ നടക്കും. പറവൂർ ബിനു ശാന്തി ശാന്തിഹവനത്തിന് മുഖ്യ കാർമ്മികത്വം വഹിക്കും. അനുമോദന സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ആർ. അജന്തകുമാർ മുഖ്യ പ്രഭാഷണം നടത്തും.
യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എം സജീവ് അനുമോദനമർപ്പിക്കും. പഠനോപകരണങ്ങൾ യോഗം ഡയറക്ടർ ബോർഡംഗം കെ.എൻ. ഗോപാലകൃഷ്ണൻ വിതരണം ചെയ്യും. സുരേഷ് പരമേശ്വരൻ കൗൺസലിംഗ് ക്ളാസ് നയിക്കും. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ, സെക്രട്ടറി ഇന്ദിര ശശി, ട്രഷറർ രമ സോമൻ, ശാഖാ പ്രസിഡന്റ് ടി.ബി. തമ്പി, സെക്രട്ടറി പി.പി. പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എം.ജി. സുദേവൻ, മുൻ യോഗം ഡയറക്ടർ കെ.കെ. ശശി, ടി.പി. തമ്പി, ബിനി സതീഷ്, കെ.എച്ച് പ്രദീപ്, ടി.പി തമ്പി, ആതിര തമ്പി, ഗുരുപ്രസാദ്, രാജി രാജേഷ് തുടങ്ങിയവർ സംസാരിക്കും.