കൊച്ചി : എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖയുടെ പാടിവട്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പതിനേഴാം പ്രതിഷ്ഠാദിന മഹോത്സവം നാളെ (വെള്ളി) ആഘോഷിക്കും. രാവിലെ മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. എട്ടിന് ശാഖാ പ്രസിഡന്റ് ടി.എം. വിജയകുമാർ പതാക ഉയർത്തും. തുടർന്ന് ഗുരുപൂജ, കലശപൂജ, പഞ്ചവാദ്യം, ഗുരുവന്ദനം എന്നിവയുണ്ടാകും.

രാവിലെ 10 ന് കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സ്വാമി ധർമ്മചൈതന്യ പ്രഭാഷണം നടത്തും. 11.45 ന് കലശാഭിഷേകം, 12.30 ന് പ്രസാദമൂട്ട്, 6.30 ന് ദീപാരാധന, ദീപക്കാഴ്ച എന്നിവയുണ്ടാകും. വൈകിട്ട് 6.45 ന് ചേരുന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.എം. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. പഠനോപകരണങ്ങളുടെയും കാഷ് അവാർഡുകളുടെയും വിതരണം യോഗം കൗൺസിലർ വിജയൻ പടമുഗൾ നിർവഹിക്കും. ശാഖാ സെക്രട്ടറി എ.എം. സുരേന്ദ്രൻ സ്വാഗതം പറയും. 7.30 ന് ശാഖാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.