nss
പായിപ്ര എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്യുന്നു. എൻ.വിജയൻ, ജയേഷ്, എ.സി. മുരളീധരൻ, പി.വി.കൃഷ്ണൻനായർ, പ്രസന്ന മുരളീധരൻ എന്നിവർ സമീപം .

മൂവാറ്റുപുഴ: 5017-ാം നമ്പർ പായിപ്ര എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും, കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആധ്യാത്മിക പഠനകേന്ദ്രം കോ ഓർഡിനേറ്റർ എ.ബി. ജനാർദ്ദനൻ നായർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി ഇ.ടി. ജയേഷ് വാർഷിക റിപ്പോർട്ടും താലൂക്ക് യൂണിയൻ സെക്രട്ടറി എ.കെ. ജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മേഖലാ കൺവീനർ പി.വി. കൃഷ്ണൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തി. വി.പി.ആർ. കർത്ത, എ.സി. മുരളീധരൻ, പി.പി. കൃഷ്ണൻകുട്ടി, പ്രസന്ന മുരളീധരൻ, മിനി ശിവദാസൻ, അമ്പിളി ജയേഷ് എന്നിവർ സംസാരിച്ചു.