cinema
മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ ഉപഹാരം പ്രസിഡന്റ് യു. ആർ. ബാബു നിർമല നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ.ടിഎം ജോസഫിന് നൽകുന്നു

മൂവാറ്റുപുഴ: കലയ്ക്കും സാഹിത്യത്തിനും സംഗീതത്തിനും സിനിമയ്ക്കും നന്മനിറഞ്ഞ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ പ്രത്യേകിച്ച് നന്മയും സ്‌നേഹവും പുലർത്തുന്നവരുടെ കൂട്ടായ്മ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കാനുള്ളതെന്ന് നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'പാദമുദ്രകൾ' സിനിമകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി നിർമ്മല കോളേജിന്റെ സഹകരണത്തോടെ കോളേജ് എ സി തിയേറ്ററിലാണ് പ്രദർശന സംഘടിപ്പിച്ചത്. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് ശ്രീധർ , ഫാ. ഫ്രാൻസിസ് കണ്ണാടൻ, ഫാ. ഫ്രാൻസിസ് മൈക്കിൾ , ഫാ. എബ്രഹാം നിരവത്തിനാൽ, സീമ ജോസഫ്, നീന തോമസ്, എം.എസ്. ബാലൻ, പി. അർജ്ജുനൻ, അഡ്വ. ബി. അനിൽ, എൻ.വി. പീറ്റർ, പി.എ. സമീർ, കെ.ആർ. സുകുമാരൻ, സണ്ണി വർഗീസ്, നീരജ പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.