sndp-nadhyattukunnam-
നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖയിലെ ബാലജനയോഗത്തിന്റെ ഏകദിന പഠന ക്യാമ്പ് യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖയിലെ ബാലജനയോഗത്തിന്റെ ഏകദിന പഠന ക്യാമ്പും സഹോദര ഭവൻ സന്ദർശനവും നടന്നു. ക്യാമ്പ് പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. ഓമന ശിവൻ, കെ.ബി. വിമൽകുമാർ, ഡി. ബാബു, കെ.ആർ. ഹരി, കുമാരി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. നോയൽ രാജ്, മുരളീധരൻ ആനാപ്പുഴ, കെ.കെ. പിതാംബരൻ, മയ്യാറ്റിൽ സത്യൻ എന്നിവർ ക്ളാസെടുത്തു. ക്യാമ്പിൽ 90 ബാലജനയോഗം അംഗങ്ങൾ പങ്കെടുത്തു.