പറവൂർ : പ്രളയാനന്തര പുനർനിമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തികരിച്ച 1001 വീടുകളുടെ താക്കോൽദാനം ജൂൺ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്ന് മണിക്ക് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പ്രളയാനന്തര പുനർനിമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പുരോഗമിക്കുന്ന ഭവനനിർമാണ പ്രവർത്തനങ്ങളുടെ അവലോകനയോഗം കലക്ടർ മുഹമ്മദ് വെെ സഫിറുള്ളയുടെ അധ്യക്ഷതയിൽ ചേരും. നിശ്ചിത കാലയളവിൽ നിർമ്മാണം പൂർത്തികരിക്കുന്ന വീടുകൾക്ക് സൗജന്യ ഇലക്ട്രിക്കൽ കിറ്റ് ലഭ്യമാക്കുമെന്ന് കലക്ടർ അറിയിച്ചു. ഡെപ്യൂട്ടി കലക്ടർ പി.ഡി. ഷീലാദേവി, അസിസ്റ്റന്റ് കലക്ടർ എം.എസ്. മാധവിക്കുട്ടി, ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, പ്രളയ ബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.