പറവൂർ : നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു.യാത്രക്കാർ സാഹസികമായി രക്ഷപെട്ടു. കോൺവെന്റ് റോഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപത്ത് ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. റോഡിനോടു ചേർന്നുള്ള വളവാണ് തോട് നിൽക്കുന്നത്. അത് തന്നെയാണ് അപകടത്തിനു കാരണമായി നാട്ടുകാർ പറഞ്ഞതും.തോടിനു സമീപത്ത് ഏതാനും കുറ്റികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സുരക്ഷിതമല്ല. കുറ്റികളിൽ റിഫ്ലക്ടർ ഇല്ല. ദിശാബോർഡുകളില്ലാത്തതിനാലാണ് അപകടം ഉണ്ടായതെന്നാണ് ആക്ഷേപം.ഒരു കുറ്റി ഇടിച്ചു തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. രാത്രികളിൽ ഇവിടെ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.