palliyakkel-bank
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൽ സഹകരണ സ്വാശ്രയ ഗ്രൂപ്പുകളുടെ വാർഷിക സമ്മേളനം പി. രാജു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൽ സഹകരണ സ്വാശ്രയ ഗ്രൂപ്പുകളുടെ 19-ാമത് വാർഷിക സമ്മേളനം തുടങ്ങി. നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം പി. രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൃഷി സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ സംയുക്ത വാർഷിക സമ്മേളനം കൃഷി ഓഫീസർ സരിത മോഹൻ ഉദ്ഘാടനം ചെയ്തു. പി.വി. രവി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ, എ.ആർ. സ്മേര, സുനിൽ രാജ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ പത്തിന് മുട്ടക്കോഴി - താറാവ് കർഷക ഗ്രൂപ്പുകളുടെ വാർഷിക ജനറൽ ബോഡിയും ഉച്ചയ്ക്ക് രണ്ടിന് ക്ഷീര കർഷകരുടെ ജനറൽ ബോഡിയും നടക്കും.