കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇൻറർനാഷണൽ സ്പാ തെറാപ്പി ,പിജി ഡിപ്ലോമ പ്രോഗ്രാം ഇൻ വെൽ നെസ് ആൻറ് സ്പാ മാനേജ്മെൻറ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സിന് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ, ശാരീരിക ക്ഷമത പരിശോധന, അഭിമുഖം എന്നിവയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി 17നു 30 നും മദ്ധ്യേ. സീറ്റുകളുടെ എണ്ണം 20. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പിജി ഡിപ്ലോമ പ്രോഗ്രാമിന് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻസ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ബിഎഎംഎസ് ഡിഗ്രി, സംസ്ഥാന മെഡിക്കൽ ബോർഡ് സ്ഥിര രജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. www.ssus.ac.in/www.ssusonline.org.