മൂവാറ്റുപുഴ: 29 വർഷത്തെ സേവനത്തിനു ശേഷം മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ നിന്ന് വിരമിക്കുന്ന കെ.പി. കൃഷ്ണൻകുട്ടിക്ക് കേരള സ്റ്റേറ്റ് കോർപ്പറേഷൻ ആൻഡ് മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) മൂവാറ്റുപുഴ യുണിറ്റിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. യോഗം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഡി. രഞ്ജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി. കെ. ബാബുരാജ്, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. നവാസ്, തങ്കച്ചൻ നെല്ലാട്, കെ.എ. സനീർ, വി.കെ. മണി, സി.ജി. മോഹനൻ കെ.എം. ബഷീർ, സന്തോഷ്, മനോജ് , കെ.പി കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.