മൂവാറ്റുപുഴ: കെയർ ഹോം പദ്ധതിയിൽപ്പെടുത്തി സഹകരണവകുപ്പും മേക്കടമ്പ് സഹകരണ ബാങ്കും ചേർന്ന് നിർമ്മിച്ച് നൽകിയ രണ്ടും വീടുകളുടെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ്. എ.സി. എൽദോസ് നിർവഹിച്ചു. ഇതോടനുബന്ധഇച്ച് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ്, മെമ്പർമാരായ സീമ അശോകൻ, പി.എം. മദനൻ, മൂവാറ്റുപുഴ അസി. രജിസ്ട്രാർ ഡി. ദേവരാജൻ, ഇൻസ്‌പെക്ടർ ദിനേശ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ വി.കെ. ജോസ്, ജോർജ് മാത്യു, കെ.ഒ. ജോർജ് എന്നിവർ പ്രസംഗിച്ചു.