പറവൂർ : തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് കോൺഫെഡറേഷൻ പറവൂർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ദേവസ്വം ജീവക്കാരുടെ കുടുംബ സംഗമവും വെൽഫെയർ സൊസൈറ്റിയുടെ പത്താം വാർഷികവും ദേവസ്വം ബോർഡ് പ്രതിനിധികൾക്ക് സ്വീകരണവും ഇന്ന് കണ്ണൻകുളങ്ങരയിൽ നടക്കും. രാവിലെ ഒമ്പതിന് വെൽഫെയർ സൊസൈറ്റി വാർഷികത്തിൽ പ്രസിഡന്റ് കെ.ബി സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് കുടുംബസംഗമം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. ജി. ജയശങ്കർ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എൻ. വിജയകുമാർ, കെ.പി. ശങ്കർദാസ്, സി.പി.എ ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ജി. വാസുദേവൻ നമ്പൂതിരി, ആർ. ഷാജി ശർമ്മ, സി.എൻ. രാമൻ, പി.ഡി. ഉദയൻ, എം.ആർ. ഷാജി തുടങ്ങിയവർ സംസാരിക്കും.