ആലുവ: ചെറിയ തുകയുടെ മുദ്രപത്രം കിട്ടാതത് മൂലം വിദ്യാർത്ഥികളും രക്ഷിതാക്കളും ദുരിതത്തിൽ. ഉപരിപഠന പ്രവേശനത്തിനും ആനുകൂല്യത്തിനും ചെറിയ തുകയുടെ മുദ്രപത്രം ആവശ്യമാണെന്നിരിക്കെ ബോധപൂർവം ക്ഷാമം സൃഷ്ടിക്കുന്നുവെന്നാണ് ആക്ഷേപം.

50 രൂപ മുതൽ 500 രൂപ വരെയുള്ള മുദ്രപത്രങ്ങൾ മൂന്ന് ആഴ്ചയായി ആലുവയിൽ ലഭ്യമല്ല. 50 രൂപയുടെ മുദ്രപത്രങ്ങൾ ഉപയോഗിക്കേണ്ടയിടങ്ങളിൽ 500 രൂപയുടെ മുദ്രപത്രമാണ് അത്യാവശ്യക്കാർ ഉപയോഗിക്കുന്നത്. ഇത് സാധാരണക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. ചെറിയ തുകകളുടെയും മുദ്രപത്രങ്ങൾ വില്പനക്കായി ഉടനെ ലഭ്യമാക്കണമെന്നും അത്യാവശ്യക്കാർക്ക് അമ്പത് രൂപയുടെ മുദ്രപത്രത്തിന് പകരം അഞ്ഞൂറ് രൂപയുടെ മുദ്രപത്രം വാങ്ങിപ്പിക്കുന്നത് ജനദ്രോഹമാണെന്നും ഈ അവസ്ഥ തുടർന്നാൽ ശക്തമായപ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ അറിയിച്ചു.