അങ്കമാലി : ടെൽകിൽ ശമ്പള കരാർ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ സമരം നടത്തി . ദീർഘകാല കരാർ ഒപ്പിട്ട് 1000 ദിവസങ്ങൾ കഴിഞ്ഞിട്ടും കരാർ നടപ്പിലാക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത മാനേജ്‌മെന്റിന്റെ ധിക്കാരപരമായ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം . ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി പി ജെ ജോയി സമരം ഉദ്ഘാടനം ചെയ്തു .യൂണിയൻ വൈസ് പ്രസിഡന്റുമാരായ കെ വി രാജേന്ദ്രൻ ,എൻ കെ അബ്ദുൾ റഷീദ് ,ജോയിന്റ് സെക്രട്ടറി സാഗറിൻ തോമസ് ജോൺ ,ട്രഷറർ പി ഡി ദീപു തുടങ്ങിയവർ പ്രസംഗിച്ചു .