മൂവാറ്റുപുഴ: വാളകം ഗവ. എൽ പി സ്‌കൂളിൽ ഒഴിവുള്ള താത്കാലിക അദ്ധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി 31ന് രാവിലെ 11.30 ന് സ്‌കൂൾ ഓഫീസിൽ അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാന അദ്ധ്യാപിക അറിയിച്ചു.