കൊച്ചി: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലയിലെതൊഴിലാളികളുടെ മക്കൾക്ക് നൽകിവരുന്ന എസ്.എസ്.എൽ.സി പഠന സഹായത്തിനുളള അപേക്ഷകൾ ജൂൺ ഒന്നു മുതൽ ജൂലായ് 15 വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
അംഗതൊഴിലാളികളുടെ മക്കൾക്ക് നൽകിവരുന്ന ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾക്കുളള സ്‌കോളർഷിപ്പിനുളള അപേക്ഷകൾ കോഴ്‌സ് ആരംഭിക്കുന്ന ദിവസം മുതൽ 45 ദിവസം വരെ മാത്രം സ്വീകരിക്കുന്നതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.