ആലുവ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അദ്ദേഹം പുസ്തകപ്രകാശനവും നിർവഹിച്ചു.
ലൈബ്രേറിയൻമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ നിർവഹിച്ചു. എഴുത്തുകാരൻ വേണു വി ദേശം മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ആർ. രഘു അദ്ധ്യക്ഷത വഹിച്ചു.. സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, സി.കെ. ഉണ്ണി, പി.സി. കുഞ്ഞുകുഞ്ഞ്, ടി.പി. വേലായുധൻ, സൂസൺ തങ്കപ്പൻ, വി.കെ. ഷാജി, ഡി.ആർ. രാജേഷ്, പി.ജി. സജീവൻ, ഒ.കെ. കൃഷ്ണകുമാർ, ജോസ് കരിമ്പന എന്നിവർ പ്രസംഗിച്ചു.