കൊച്ചി: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എട്ട് മോഡൽ പോളിടെക്‌നിക് കോളേജുകളിൽ 2019-20 അദ്ധ്യയന വർഷത്തിൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടി. ജൂൺ എട്ടാം തീയതി വൈകിട്ട് അഞ്ചു മണി വരെ www.ihrdmptc.or-g എന്ന അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മറ്റ് അനുബന്ധങ്ങൾ സഹിതം ജൂൺ പത്തിന് വൈകിട്ട് അഞ്ചു മണിയ്ക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിൻസിപ്പലിന് സമർപ്പിക്കണം. വിശദവിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.