കൊച്ചി : അഖില ഭാരത ഹിന്ദുരാഷ്ട്ര സമ്മേളനം ഗോവയിലെ വിദ്യാധിരാജ് മണ്ഡപത്തിൽ ആരംഭിച്ചു.

സ്വാമി ഭാഗീരഥീ മഹാരാജ്, സ്വാമി ശ്രീരാമജ്ഞാനിദാസ് മഹാരാജ്, ബംഗാളിലെ സത്യാനന്ദ് മഹാപീഠത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ മഹാരാജ്, സ്വാമി നന്ദകുമാർ ജാധവ്, ഹിന്ദു ജനജാഗൃതി രാഷ്ട്രീയ മാർഗദർശക് ഡോ. ചാരുദത്ത് പിംഗ്ലേ എന്നിവർ ഭദ്രദീപം കൊളുത്തി. ജൂൺ നാലുവരെ നടക്കുന്ന സമ്മേളനത്തിൽ ഹിന്ദു സംഘടനകളുടെ 240 ലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസിന്റെ അദ്ധ്യക്ഷൻ ഹരിശങ്കർ ജെയിൻ പ്രസംഗിച്ചു. കാഞ്ചി കാമകോഠി മഠാധിപതി ശങ്കരാചാര്യ സ്വാമി വിജയേന്ദ്ര സരസ്വതി, ഗുരു ഡോ. ആഠവ്‌ലെ എന്നിവരുടെ സന്ദേശങ്ങൾ വായിച്ചു.