വൈപ്പിൻ: നായരമ്പലം എട്ടാം വാർഡിൽ രാത്രി സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് പതിവായി. ഒഡേസ നഗറിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമറിൻറെ തകരാറാണ് കാരണമായി പറയുന്നത്. രാത്രി വൈദ്യുതി മുടങ്ങിയാൽ പിറ്റേന്ന് ഉച്ചയോടെയാണ് പുനസ്ഥാപിക്കപ്പെടുന്നത്. ആയതിനാൽ രോഗികളും പരീക്ഷാർത്ഥികളും മറ്റുള്ളവരും അത്യുഷ്ണത്താലും കൊതുക് ശല്യത്താലും ബുദ്ധിമുട്ടുകയാണ്. വൈദ്യുതി മുടക്കത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെന്ന് അവശ്യപ്പെട്ട് ഹാപ്പി റസിഡൻസ് അസ്സോസ്സിയേഷൻ പ്രസിഡന്റ് സിബി ചാലക്കൽ, സെക്രട്ടറി അംബ്രോസ് കോരമംഗലത്ത് എന്നിവർ കെ എസ് ഇ ബി യിൽ പരാതി നല്കി.