കൊച്ചി: ചിലവന്നൂർ കായലിലെ അനധികൃത കൈയേറ്റം ജൂൺ 2നകം പൊളിച്ചുമാറ്റിയില്ലെങ്കിൽ വൈകിട്ട് 4 ന് നടപടി സ്വീകരിക്കുമെന്ന ആഹ്വാനവുമായി മാഫിയാവിരുദ്ധ ജനകീയ സ്‌ക്വാഡ്. ഒരു വർഷത്തിലേറെയായി കോടതി വിധിയുണ്ടായിട്ടും കായൽ കൈയേറ്റങ്ങൾ സംബന്ധിച്ച് കാര്യമായ നടപടികൾ ഒന്നുമെടുക്കാതിരുന്ന കൊച്ചി കോർപ്പറേഷനും മേയറും ചില ഭാഗങ്ങളിൽ എടുക്കുന്ന നടപടികൾ ജനത്തിന്റെ കണ്ണിൽ പൊടിയിടാനും പത്മസരോവരം പദ്ധതിയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമായി മാറിയാൽ നിയമപരവും രാഷ്ട്രീയവുമായി നടപടികൾ ആരംഭിക്കുമെന്നും സ്ക്വാഡ് ഭാരവാഹികൾ അറിയിച്ചു.