അങ്കമാലി: കറുകുറ്റി മലയാംകുന്ന് പാക്കനാർകാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 31 ന് നടക്കും. ക്ഷേത്രം മേൽശാന്തി കുറ്റിശ്രമ നക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
രാവിലെ 5.30ന് നടതുറക്കൽ, തുടർന്ന് അഷ്ടദ്രവ്യ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, അഷ്ടാഭിഷേകം, ഉച്ചപൂജ, ഉച്ചക്ക് 12.30ന് പ്രസാദ ഊട്ട്, വൈകീട്ട് 6.30ന് ദീപാരാധന, 7.30 ന് നട അടക്കൽ ,പ്രസാദ വിതരണം.