കൊച്ചി : കൊച്ചിയിൽ ദക്ഷിണ നാവികത്താവളത്തിന് പുതിയ കപ്പൽ ലഭിച്ചു. ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ കീഴിലായിരുന്ന ഐ.എൻ.എസ് ഇൻവെസ്റ്റിഗേറ്റർ എന്ന സർവേ കപ്പലാണ് ഇന്നലെ കൊച്ചിയിലെത്തിയത്. നാവികത്താവളം മേധാവി റിയർ അഡ്മിറൽ ആർ.ജെ. നദ്കർണി കപ്പലിനെ സ്വീകരിച്ചു.
കൊൽക്കത്തയിൽ നിർമ്മിച്ച കപ്പലിന് 1900 ടൺ ഭാരമുണ്ട്. 1990 ലാണ് കപ്പൽ സേനയ്ക്ക് ലഭിച്ചത്. കമാൻഡർ ആർ. അബ്ദുൾ റഹ്മാനാണ് ക്യാപ്ടൻ. 20 ഓഫീസർമാരും 200 നാവികരും കപ്പലിലുണ്ട്. നിരവധി ഹൈഡ്രോഗ്രാഫിക് സർവേകൾ കപ്പൽ നടത്തിയിട്ടുണ്ട്.