ആലുവ: ശക്തമായ കാറ്റിൽ തെങ്ങ് മറിഞ്ഞുവീണ് വീടിന് കേടുപറ്റി. കീഴ്മാട് ഡോൺ ബോസ്‌കോ പരിസരത്തെ എം.ജെ. സാബുവിൻറെ വീട്ടിലേക്കാണ് സമീപ പറമ്പിൽ കേടായി നിന്നിരുന്ന തെങ്ങ് വീണത്. അടുക്കളഭാഗത്തെ മേൽക്കൂരയും പാരപെറ്റും കേടുപറ്റി. ഏകദേശം 20000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഈ തെങ്ങ് വെട്ടിമാറ്റുന്നതിനായി കീഴ്മാട് പഞ്ചായത്തിൽ നേരത്തെ പരാതികൊടുത്തിരുന്നു. എന്നാൽ, ശാശ്വത പരിഹാരം ഉണ്ടായില്ലെന്ന് സാബു ആരോപിക്കുന്നു.