അങ്കമാലി.അങ്കമാലി കാര്യവിചാര സദസ്സിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പിൽ "വോട്ടർമാർ നൽകിയ മാനദണ്ഡങ്ങൾ എന്ന വിഷയത്തിൽനടന്ന സംവാദത്തിൽ എച്ച്. വിൽഫ്രഡ് വിഷയാവതരണംനടത്തി.കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ജോർജ് സ്റ്റീഫൻ ,ഇ.ടി രാജൻ, അഡ്വ.തങ്കച്ചൻവെമ്പിളിയത്ത് ,ഉണ്ണികൃഷ്ണൻ,എ .റഹ്മാൻഎന്നിവർചർച്ചയിൽ പങ്കെടുത്തു. 55 -മത് സംവാദം എം വി ചാക്കോ ഹാളിൽ നാളെ വൈകീട്ട് 6 മണിക്ക് "മസാല ബോണ്ട് സമാഹരണത്തിന്റെ ശരിയും തെറ്റും " എന്ന വിഷയം ,ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അങ്കമാലി സെന്റെർ ചെയർമാൻ ചാൾസ് ജെ തയ്യിൽ അവതരിപ്പിക്കും .