ku
കുമ്പളങ്ങി നോർത്ത് എസ്.എൻ.ഡി.പി യോഗം 1392ാം നമ്പർ ശാഖയുടെ കുടുംബസംഗമത്തിന് ടി.എസ്. ബൈജു ഭദ്രദീപം തെളിക്കുന്നു. യോഗം അസി. സെക്രട്ടറി ഇ.കെ.മുരളീധരൻ , സി.കെ. ടെൽഫി, ടി.ജി. ജയഹർഷൻ തുടങ്ങിയവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പി യോഗം 1392 ാം നമ്പർ കുമ്പളങ്ങി നോർത്ത് ശാഖയുടെ കുടുംബസംഗമം യോഗം അസി.സെക്ര ട്ടറി ഇ.കെ. മുരളീധരൻ ഉദ്‌ഘാടനം ചെയ്തു. കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ശാഖാ പ്രസിഡന്റ് ടി.ജി. ജയഹർഷൻ അദ്ധ്യക്ഷനായി. സെക്രട്ടറി സിബു ശിവൻ സ്വാഗതം പറഞ്ഞു. ടി.എസ്. ബൈജു ഭദ്രദീപം തെളിച്ചു. യൂണിയൻ കൗൺസിലർമാരായ ഷൈൻ കൂട്ടുങ്കൽ, സി.കെ.ടെൽഫി, ദേവസ്വം പ്രസിഡന്റ് കെ.എൻ. സന്തോഷ്, ഇ.വി. സത്യൻ (യൂണിയൻ കമ്മിറ്റി), മുൻ പ്രസിഡന്റ് ബാബു വിജയാനന്ദ്, കെ.എൻ. വിജു, വനിതാസംഘം പ്രസിഡന്റ് സരസ സുധൻ, സെക്രട്ടറി ഷീബ സുദർശനൻ എന്നിവർ സംസാരിച്ചു. വി.വി. വിജയൻ നന്ദി പറഞ്ഞു. കുടുംബസംഗമത്തോടനുബന്ധിച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്തു.