ആലുവ: മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്‌കൂൾ വാഹനങ്ങളുടെ പരിശോധനയിൽ 42 എണ്ണത്തിന് സുരക്ഷ സ്റ്റിക്കർ പതിച്ചു നൽകി. ആലുവ സബ് ആർ.ടി.ഒയുടെ കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധനയാണ് ഇന്നലെ ആലുവ മണപ്പുറത്ത് നടത്തിയത്.
200 ഓളം വാഹനങ്ങൾ പരിശോധനയ്ക്ക് എത്തി. ജി.പി.എസ് ഘടിപ്പിച്ച 42 വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ള വാഹനങ്ങൾ ജി.പി.എസ്. ടാഗ് ചെയ്ത ശേഷം മറ്റൊരു ദിവസം ഹാജരാക്കുവാൻ ആവശ്യപ്പെട്ടു. ഡ്രൈവർമാർക്കും ആയമാർക്കും റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു. ആലുവ ജോയിന്റ് ആർ.ടി.ഒ കെ.സി. ആന്റണി ഉദ്ഘാടനം ചെയ്തു. എം.വി.ഐ. എ.എം. സിദ്ധീഖ് ക്ലാസ് നയിച്ചു. എ.എം.വി.ഐ.മാരായ കെ.എസ്. സജിൻ, സനീഷ്, വിപിൻലാൽ എന്നിവർ പരിശോധന നടത്തി.