കൊച്ചി: സി.ഐ.ടി.യു സ്ഥാപക ദിനമായ ഇന്ന് ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളോടെ ആചരിക്കും. രാവിലെ എറണാകുളം മാർക്കറ്റും പരിസരവും വൃത്തിയാക്കലിന് നേതൃത്വം നൽകി സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് എം.എം. ലോറൻസ് കളമശേരി ഗവ.സ്കൂൾ വൃത്തിയാക്കുന്നതിൽ പങ്കാളിയാകും. സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂണിയനുകളും മേഖല കേന്ദ്രീകരിച്ചും പതാക ഉയർത്തുകയും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.