വൈപ്പിൻ: കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ബാങ്ക് ശാഖകളിൽ നിന്നും ലഭിക്കുന്ന അപേക്ഷഫോറം പൂരിപ്പിച്ച് മാർക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം ജൂൺ 10 നകം ഹെഡ് ഓഫീസിൽ സമർപ്പിക്കണം. ധർമ്മരത്‌നം മാസ്റ്റർ സ്മാരക അവാർഡുകൾ ,പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ , 4,7 ക്ലാസ് വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ എന്നിവയാണ് നല്കുന്നത്.