വൈപ്പിൻ: കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ ചെറായി ശാഖയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ചിത്രരചനാമാത്സരങ്ങളും വിദ്യാഭ്യാസ അവാർഡുകളും പഠനോപകരണ വിതരണവും ബോധവൽക്കരണ ക്ലാസും നടത്തി. ശാഖ പ്രസിഡന്റ് ദിൽജിത്ത് ഉദ്ഘാടനം നിർവഹിച്ചു. കെ കെ മോഹനൻ ക്ലാസ്സെടുത്തു. കെ പി ശിവദാസ്, ആശ സുരേഷ്, ബിജീഷ് കെ എസ് , സനോയ് ടി ആർ എന്നിവർ സംസാരിച്ചു.