കൊച്ചി: സ്പാനിഷ് സെൻട്രൽ മിഡ്ഫീൽഡറായ 29 കരൻ മാരിയോ അർക്വസ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടു. വലൻസിയ സ്വദേശിയായ മാരിയോ വില്ലറയൽ അക്കാഡമിയിലാണ് കളിച്ചു വളർന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 5 ൽ ജംഷഡ്‌പൂർ എഫ്.സിയുടെ താരമായിരുന്നു. താരം ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്തിൽ സന്തോഷിക്കുന്നതായി മുഖ്യ പരിശീലകൻ എൽക്കോ ഷറ്റോരി പറഞ്ഞു.